29.4 C
Kottayam
Friday, June 5, 2026

‘സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത് യൂണിഫോമും ബാഗും ഉള്‍പ്പെടെ; വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹവും; ആത്മഹത്യയോ മുങ്ങിമരണമോ എന്ന് കരുതി; 10 വര്‍ഷത്തിനിടെ കത്തിച്ചത് 100 യുവതികളെ’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശുചീകരണ തൊഴിലാളി

Must read

ബെംഗളൂരു: പത്ത് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടികളുടെയും യുവതികളുടെയും നൂറോളം മൃതദേഹങ്ങള്‍ പുറംലോകമറിയാതെ കത്തിക്കാനും കുഴിച്ചുമൂടാനും താന്‍ നിര്‍ബന്ധിതനായിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ ശുചീകരണ തൊഴിലാളി. ധര്‍മസ്ഥല ക്ഷേത്ര ഭരണസമിതിയ്ക്ക് കീഴിലാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നത്. താനും കുടുംബവും കൊല്ലപ്പെടുമെന്ന ഭയം ദിവസവും വേട്ടയാടപ്പെടുന്നുണ്ടെന്നും ദളിത് ശുചീകരണ തൊഴിലാളി പറയുന്നു.

1998 നും 2014 നും ഇടയില്‍ ധര്‍മസ്ഥലയിലും സമീപ പ്രദേശങ്ങളിലും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങളാണ് താന്‍ കത്തിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതാണ് വെളിപ്പെടുത്തലിന് പിന്നിലെന്നാണ് അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തില്‍ വിശദമാക്കുന്നത്.

- Advertisement -

- Advertisement -

ദക്ഷിണ കര്‍ണാടകയില്‍ ദീര്‍ഘകാലമായി ശുചീകരണ തൊഴിലാളിയായിരുന്ന വ്യക്തിയാണ് വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് ഇയാള്‍ കത്ത് പുറത്ത് വിട്ടിട്ടുള്ളത്. ധര്‍മസ്ഥലയിലെ ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായിരുന്നു ഇയാള്‍. കുഴിച്ച് മൂടിയവരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കമുള്ളവരെന്നാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലില്‍ പറയുന്നത്.

- Advertisement -

സംഭവത്തില്‍ ധര്‍മസ്ഥല പൊലീസ് വിവരങ്ങള്‍ ഒളിച്ച് വയ്ക്കല്‍ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെയാണ് ഇയാള്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തത്. ക്രൂരമായ രീതിയിലുള്ള കൊലപാതകങ്ങള്‍ക്കും സാക്ഷിയാവേണ്ടി വന്നതായും ഇയാള്‍ വിശദമാക്കിയിരിക്കുന്നത്. ഈ മൃതദേഹങ്ങള്‍ മറവ് ചെയ്യാനും നിര്‍ബന്ധിതനായെന്നും ശുചീകരണ തൊഴിലാളി അവകാശപ്പെടുന്നത്.

കുടുംബത്തിന് ഭീഷണി നേരിട്ടതോടെ 2014ല്‍ സമീപ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ നിലവില്‍ പൊലീസ് സംരക്ഷണം തേടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഈ കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്നും മൃതദേഹങ്ങള്‍ കുഴിച്ചെടുക്കണമെന്നുമാണ് ഇയാള്‍ പൊലീസിനോട് ആവശ്യപ്പെടുന്നത്.

കുറ്റബോധം തോന്നുകയും ഇരകള്‍ക്ക് നീതി കിട്ടണമെന്ന ആഗ്രഹത്തിലുമാണ് ഒരു പതിറ്റാണ്ടിനുശേഷം ഇയാള്‍ പൊലീസിനെ സമീപിച്ചത്. വെളിപ്പെടുത്തലിനു ശേഷം തനിക്കും കുടുംബത്തിനും സംരക്ഷണം ഒരുക്കണമെന്നും ഇയാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങള്‍ രഹസ്യമായി സംസ്‌കരിക്കാന്‍ തന്റെ സൂപ്പര്‍വൈസറാണ് ഉത്തരവിട്ടിരുന്നത്. പൊലീസില്‍ പറയുമെന്ന് പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നും ഇയാള്‍ പറയുന്നു.

”വെളിപ്പെടുത്തല്‍ നടത്തിയ വ്യക്തി ആരെന്ന് പറയരുതെന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കോടതിയില്‍നിന്ന് ആവശ്യമായ അനുമതി നേടിയ ശേഷം ഞങ്ങള്‍ കേസ് റജിസ്റ്റര്‍ ചെയ്തു” ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് അരുണ്‍ പറഞ്ഞു. യൂണിഫോമും ബാഗും ഉള്‍പ്പെടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കത്തിച്ചത്.

വസ്ത്രം ധരിക്കാത്ത സ്ത്രീകളുടെ മൃതദേഹങ്ങളാണ് കണ്ടിരുന്നത്. ആത്മഹത്യയോ മുങ്ങിമരണമോ ആയിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ചില മൃതദേഹങ്ങളില്‍ ലൈംഗികാതിക്രമം നടന്നതിന്റെ പാടുകളും മറ്റും കണ്ടുതുടങ്ങിയതോടെയാണ് സംശയം തോന്നിയതെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു.

”ഒരു സംഭവം എന്നെ എന്നന്നേക്കുമായി വേട്ടയാടുന്നു. 2010 ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ 12നും 15നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അവള്‍ സ്‌കൂള്‍ യൂണിഫോം ധരിച്ചിരുന്നു. അവളുടെ പാവാടയും അടിവസ്ത്രവും മൃതദേഹത്തില്‍ ഉണ്ടായിരുന്നില്ല. ലൈംഗികാതിക്രമം നടന്നതിന്റെയും കഴുത്തു ഞെരിച്ചതിന്റെയും അടയാളങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. ഒരു കുഴി കുഴിച്ചു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സ്‌കൂള്‍ ബാഗിനൊപ്പം കത്തിക്കാന്‍ നിര്‍ബന്ധിതനായി” മുന്‍ ശുചീകരണ തൊഴിലാളി പറഞ്ഞു.

ആദ്യ തവണ മൃതദേഹം മറവ് ചെയ്യാന്‍ വിസമ്മതിച്ചതിന് പിന്നാലെ സൂപ്പര്‍ വൈസര്‍ ക്രൂരമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹങ്ങളില്‍ ചിലത് ഡീസല്‍ ഉപയോഗിച്ച് കത്തിച്ച് കളയുകയും മറ്റ് ചിലത് ധര്‍മസ്ഥല ഗ്രാമത്തില്‍ പലയിടത്തായി മറവ് ചെയ്യേണ്ടി വന്നുവെന്നാണ് വെളിപ്പെടുത്തല്‍. വിസമ്മതിച്ചതിന് പിന്നാലെ കുടുംബത്തിലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നു ഇതോടെയാണ് ഗ്രാമത്തില്‍ നിന്ന് ഒളിച്ച് പോയത്.

ശക്തരായ ആളുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ശുചീകരണ തൊഴിലാളി ആരോപിക്കുന്നത്. പൊലീസ് സംരക്ഷണം നല്‍കിയാല്‍ കൊലപാതകം ചെയ്തത് ആരാണെന്ന് വ്യക്തമാവുന്നില്ലെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി വിശദമാക്കിയത്.

മറവ് ചെയ്ത മൃതദേഹങ്ങളില്‍ ഏറിയ പങ്കും യുവതികളുടേതാണെന്നും. ലൈംഗിക പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹങ്ങളുണ്ടായിരുന്നത്. അന്ത്യ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ മറവ് ചെയ്യാത്തതിനാല്‍ മരിച്ചവരുടെ ആത്മാക്കള്‍ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാള്‍ വിശദമാക്കിയത്. മരിച്ചവര്‍ക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്‌കാരത്തിനുള്ള അവസരം ഒരുങ്ങാനാണ് വെളിപ്പെടുത്തലെന്നും ഇയാള്‍ വിശദമാക്കുന്നത്. വെളിപ്പെടുത്തലില്‍ കോടതി അനുമതി തേടി അന്വേഷണത്തിന് ഒരുങ്ങുകയാണ് കര്‍ണാടക പൊലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week