25.5 C
Kottayam
Saturday, May 18, 2024

കുട്ടനാട്ടില്‍ മടവീഴ്ച; നിരവധി വീടുകളില്‍ വെള്ളം കയറി, ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുന്നു, കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലയും ആശങ്കയില്‍

Must read

ആലപ്പുഴ: കിഴക്കന്‍ വെളളത്തിന്റെ വരവ് കൂടിയതോടെ കുട്ടനാട്ടില്‍ ദുരിതവും വര്‍ധിച്ചു. കുപ്പപ്പുറത്ത് മടവീണ് മൂന്നു പാടശേഖരങ്ങള്‍ വെളളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളില്‍ വെളളം കയറി. തുടര്‍ന്ന് ജനങ്ങളെ വീടുകളില്‍ നിന്ന് ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. കോട്ടയത്തിന്റെ പടിഞ്ഞാറന്‍മേഖലകളിലും ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്.

അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ- ചങ്ങനാശേരി എസി റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടു. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കോട്ടയത്ത് നിന്നും ചേര്‍ത്തല, കുമരകം, ആലപ്പുഴ, മൂന്നാര്‍ എന്നിഭാഗങ്ങളിലേക്കുളള സര്‍വീസും നിര്‍ത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞതവണ കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയത്തില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചത് കുട്ടനാട്ടുകാരാണ്. വീടുകളില്‍ വെളളക്കെട്ട് ഒഴിയാത്തതിനെ തുടര്‍ന്ന് മാസങ്ങളോളം ക്യാമ്പുകളിലാണ് നിരവധിപ്പേര്‍ കഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week