27.5 C
Kottayam
Sunday, June 7, 2026

ഫ്ലിപ്പ്കാര്‍ട്ടില്‍ മൊബൈൽ ഫോൺ സൗജന്യമായി നേടാം, ഓഫറിങ്ങനെ

Must read

ബംഗലൂരു:ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടുമൊരു ഷോപ്പിംഗ് ഉത്സവം. ബിഗ് സേവിംഗ്‌സ് ഡേ വില്‍പ്പന ജനുവരി 20 ന് ലൈവാകുന്നു. ഇത് ജനുവരി 24 വരെ തുടരും. പ്ലസ് അംഗങ്ങള്‍ക്കായി ജനുവരി 19 ന്, ഒരു ദിവസം മുന്നേ ആരംഭിക്കും. ഫ്‌ലിപ്കാര്‍ട്ടിന്റെ എതിരാളിയായ ആമസോണും റിപ്പബ്ലിക് ദിന വില്‍പ്പന പ്രഖ്യാപിച്ചു.

സ്മാര്‍ട്ട്ഫോണുകളില്‍ എത്രമാത്രം ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഡിസ്‌കൗണ്ട് ലഭിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സാംസങ് ഗ്യാലക്സി എഫ് 41, മോട്ടോ ജി 5 ജി, ഐഫോണ്‍ എക്സ്ആര്‍, സാംസങ് എസ് 20 + എന്നിവയ്ക്ക് കാര്യമായ വിലക്കുറവുണ്ടാകുമെന്നും സൈറ്റ് വെളിപ്പെടുത്തുന്നു. ഓഫറുകള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ആക്‌സസറികള്‍ക്കും 80 ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, ഹെഡ്‌ഫോണുകളിലും സ്പീക്കറുകളിലും 70 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, മികച്ച വില്‍പ്പനയുള്ള ലാപ്ടോപ്പുകള്‍, വെയറബിളുകളില്‍ 50 ശതമാനം വരെ ഡിസ്‌ക്കൗണ്ട്, വീട്ടുപകരണങ്ങള്‍ക്ക് 75 ശതമാനം വരെ ഡിസ്‌ക്കൗണ്ട് എന്നിവയുണ്ടാകും.

സാധാരണ ഡിസ്‌കൗണ്ടുകള്‍ക്ക് പുറമെ, ഉപയോക്താക്കള്‍ക്ക് സൗജന്യ സ്മാര്‍ട്ട്‌ഫോണുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ ക്യാംപെയിന്‍ ഫ്‌ലിപ്കാര്‍ട്ട് കൊണ്ടുവരുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് സ്മാര്‍ട്ട്പാക്ക് പ്രോഗ്രാമിന് കീഴില്‍ വാങ്ങുന്നവര്‍ക്കു മാത്രമേ ഈ അവസരം നല്‍കു. പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ സ്മാര്‍ട്ട്പാക്ക് സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു. 12 മാസവും 18 മാസവും സബ്സ്‌ക്രിപ്ഷന്‍ പായ്ക്ക് ഉള്‍പ്പെടെ രണ്ട് ചോയിസുകളിലാണ് സബ്സ്‌ക്രിപ്ഷന്‍ വരുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ പായ്ക്ക് ജനുവരി 17 മുതല്‍ ലഭ്യമാകും.

നിങ്ങള്‍ക്ക് എങ്ങനെ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സൗജന്യമായി വാങ്ങാം

- Advertisement -

– നിങ്ങളുടെ ഫ്‌ലിപ്പ്കാര്‍ട്ട് അക്കൗണ്ടിലേക്ക് പ്രവേശിക്കുക
– നിങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ തിരഞ്ഞെടുക്കുക.
– ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിവ ഉള്‍പ്പെടുന്ന നിങ്ങളുടെ ചോയിസിന്റെ ഫ്ലിപ്പ്ക്കാര്‍ട്ട് സ്മാര്‍ട്ട്പാക്ക് തിരഞ്ഞെടുക്കുക.
– നിങ്ങള്‍ പായ്ക്ക് തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍, സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് 12 മാസം അല്ലെങ്കില്‍ 18 മാസം തിരഞ്ഞെടുക്കണം.

- Advertisement -

റിയല്‍മീ, പോക്കോ, സാംസങ്, റെഡ്മി, ഇന്‍ഫിനിക്‌സ്, വിവോ, ഓപ്പോ, മോട്ടറോള എന്നിവയുള്‍പ്പെടെ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് നൂറു ശതമാനം റീഫണ്ട് സ്മാര്‍ട്ട്പാക്ക് സബ്സ്‌ക്രിപ്ഷന്‍ വാഗ്ദാനം ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

വേർപാടിന്റെ നോവായി ‘മീശമാധവനും പ്യാരിയും’; സലിം കുമാറിന്റെ ഭൗതികശരീരത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ദിലീപ്

കൊച്ചി: വളരെ അപ്രതീക്ഷിതമായാണ് മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ മരണവാർത്ത സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ തേടിയെത്തിയത്. അസുഖം മൂർച്ഛിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞതു മുതൽ അദ്ദേഹം ആരോഗ്യവാനായി തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു...

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

Popular this week