കൊച്ചി- യു.കെ വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു

കൊച്ചി: കൊച്ചി- യുകെ വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച്ച മുതല്‍ കൂടുതല്‍ സര്‍വീസുകള്‍. എല്ലാ ബുധനാഴ്ചയുമാണ് നെടുമ്പാശേരിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഹീത്രു സര്‍വീസ്. യൂറോപ്പിലേക്ക് നേരിട്ടുള്ള സര്‍വീസ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പാര്‍ക്കിങ്, ലാന്‍ഡിങ് ചാര്‍ജുകള്‍ സിയാല്‍ ഒഴിവാക്കി.

അതേസമയം ഇന്ത്യയെ റെഡ് പട്ടികയില്‍ നിന്ന് ആംബെര്‍ പട്ടികയിലേക്ക് ബ്രിട്ടന്‍ മാറ്റിയതോടെയാണ് യാത്ര സുഗമമാകുന്നത്. കേരളത്തില്‍നിന്ന് ലണ്ടനിലേക്ക് നേരിട്ട് സര്‍വീസുള്ള ഏക വിമാനത്താവളമായി കൊച്ചി മാറും. എല്ലാ ബുധനാഴ്ചയും പുലര്‍ച്ചെ 3.45ന് കൊച്ചിയിലെത്തുന്ന വിമാനം 5.50ന് ഹീത്രുവിലേക്ക് മടങ്ങുമെന്ന് സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു.

യാത്ര പുറപ്പെടുന്നതിന് മൂന്നുദിവസംമുമ്പും എത്തിച്ചേരുന്ന ദിവസവും യാത്രക്കാര്‍ കൊവിഡ് പരിശോധന നടത്തണം. യുകെയില്‍ എത്തി എട്ടാംദിവസം വീണ്ടും പരിശോധന നടത്തണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News