ഞങ്ങളെ ഒരു കെണിയില്‍ പെടുത്തിയതാണ്, പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരും’; തുറന്നടിച്ച് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

കണ്ണൂര്‍: പോലീസ് തങ്ങളെ മനപൂര്‍വം കുടുക്കാനായി ശ്രമിക്കുകയാണെന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍. ഇതിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും ഇരുവരും ആരോപിക്കുന്നു. തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നത് അടിസ്ഥാന രഹിതമാണെന്നും യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.

ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞതാണ് തങ്ങള്‍ക്ക് നേരെയുള്ള ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍. പ്രതികരിക്കേണ്ടെന്ന് കരുതിയതാണ്. ഇനിയും പ്രതികരിക്കാതിരുന്നാല്‍ ഞങ്ങളെ ചവിട്ടിത്താഴ്ത്തുമെന്നും ഇരുവരും പറയുന്നു.

നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News