കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതല്‍ ഓഗസ്റ്റ് 31വരെ ഇന്‍ഡിഗൊ എയര്‍ലൈന്‍സ് 16 സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണു സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം ഓഗസ്ത് 19, 21 തിയ്യതികളില്‍ കോഴിക്കോട് , കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരോ സവീസുകള്‍ ഉണ്ടായിരിക്കും. 22 , 24 തിയ്യതികളില്‍ കൊച്ചിയിലേക്ക് ഒരോ സര്‍വ്വീസുകള്‍ വീതവും 23നു കോഴിക്കോട് , തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഒരോ സര്‍വ്വീസുകളാണു ക്രമീകരിച്ചിരിക്കുന്നത്.

25നു കോഴിക്കോടേക്കും കൊച്ചിയിലേക്കും ഒരോ സര്‍വ്വീസുകള്‍ വീതവും 27നു കോഴിക്കോടെക്ക് ഒരു സര്‍വ്വീസും ഉണ്ടായിരിക്കുന്നതാണു. 28 നു കൊച്ചിയിലേക്കു ഒരു സര്‍വ്വീസാണു പ്രഖ്യാപിച്ചിരിക്കുന്നത്. 30 നു കൊച്ചിക്ക് പുറമെ തിരുവനന്ത പുരത്തേക്കും 31 നു കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഒരോ സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഉച്ചക്ക് 1.55 നും കോഴിക്കോട്ടേക്ക് കാലത്ത് 11.55 നും തിരുവനന്ത പുരത്തേക്ക് 10: 45 നു മാണു കുവൈത്തില്‍ നിന്നും പുറപ്പെടുന്ന സമയം. കേരളത്തിലേക്ക് എയര്‍ ഇന്ത്യ എക്‌സ്‌പ്രെസ്സും ഉടന്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നാണു സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News