25.1 C
Kottayam
Thursday, May 16, 2024

‘ഗൂഗിള്‍ പേ’ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായി, പണം കൈമാറ്റത്തിനും തടസം

Must read

മുംബൈ:ഗൂഗിള്‍ പേ പണകൈമാറ്റ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. പുതുതായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗൂഗിള്‍ പേ ലഭിക്കുന്നില്ല എന്നതാണ് പരാതി. എന്നാല്‍ ഗൂഗിള്‍ പേ നേരത്തെ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഇപ്പോള്‍ സെര്‍ച്ചില്‍ ഗൂഗിള്‍ പേ കാണിക്കുന്നുണ്ട്. നിരവധി ട്വിറ്റർ ഹാൻഡിലുകൾ വിവരം പങ്കുവച്ചിട്ടുണ്ടുണ്ട്

എന്നാല്‍ എന്താണ് പ്രശ്നം എന്നത് സംബന്ധിച്ച് ഗൂഗിളില്‍ നിന്നും ഇതുവരെ വിശദീകരണം വന്നിട്ടില്ല. അതേ സമയം പ്ലേസ്റ്റോറിന്‍റെ മൊബൈൽ ആപ്പിലാണ് ഈ പ്രശ്നമുള്ളത്. വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്. ആപ്പിന്‍റെ പ്ലേസ്റ്റോർ ലിങ്ക് വഴി നോക്കിയാൽ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.

എസ്ബിഐയുടെ യുപിഐ സർവറുകൾ പണിമുടക്കിയത് ഗൂഗിൾ പേ വഴി പണമിടപാട് നടത്തുന്നതില്‍ കഴിഞ്ഞ വാരം വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഒരാഴ്ചയായി ഇതിന് പിന്നാലെ എസ്ബിഐ അധികൃതർ തകരാർ പരിഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ആപ്പ് അപ്രത്യക്ഷമായത്. അതേ സമയം ഇപ്പോള്‍ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്താന്‍ പ്രയാസമുണ്ടെന്നും ചിലര്‍ പരാതി പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week