28.4 C
Kottayam
Wednesday, May 29, 2024

ആവശ്യങ്ങള്‍ അംഗീകരിച്ചു; ഫ്‌ളാറ്റുടമകള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

Must read

കൊച്ചി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മരട് ഫ്ളാറ്റുടമകള്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ഫ്ളാറ്റുടമകള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് നിരാഹാരസമരം അവസാനിപ്പിച്ചത്. 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കകം നല്‍കുമെന്ന് ഉറപ്പ് ലഭിച്ചതായി ഫ്ളാറ്റുടമകള്‍ പറഞ്ഞു.

ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്‍പ് വാല്യൂവേഷന്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാം തീയതി തന്നെ മാറാനാണ് തീരുമാനം. നാളെ മുതല്‍ ഫ്ളാറ്റ് കണ്ടെത്തി തുടങ്ങും. അതിനുള്ള ലിസ്റ്റ് കളക്ടര്‍ നല്‍കി. സമരം വിജയമാണെന്നും ഫ്ളാറ്റുടമകള്‍ പറഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week