കൊച്ചി:നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്നു വൈകിട്ട് ആഞ്ഞടിച്ച മിന്നല്‍ചുഴലിക്കാറ്റില്‍ വ്യാപകനാശനഷ്ടം.വൈകിട്ട് അഞ്ചു മുതല്‍ അഞ്ചരെ വരെ ചുഴലിക്കാറ്റ് നീണ്ടു നിന്നു.
എറണാകുളം ലോകോളേജ്,കെ.എസ്.ആരടിസി ബസ്റ്റാന്റ് തുടങ്ങിയ ഇടങ്ങളില്‍ മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണതിനേത്തുടര്‍ന്ന് നഗരത്തിലെ വാഹന ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കെ.എസ്.ആര്‍.ടിസിയ്ക്കു സമീപം മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ രണ്ടു പേര്‍ക്ക് പരുക്കേറ്റു.ഇവരുടെ നില ഗുരുതരമല്ല.
ആലുവയില്‍ ഓടിക്കൊണ്ടിരുന്ന കണ്ടെയ്‌നറിലേക്ക് മരം വിണെങ്കിലും ജീവനക്കാര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു.അങ്കമാലിയില്‍ കനത്ത കാറ്റില്‍ ആറുവീടുകള്‍ തകര്‍ന്നു. നഗരത്തിലെ പല ഉയര്‍ന്ന കെട്ടിടങ്ങളിലും കാറ്റിന്റെ പ്രഭാവം അനുഭവപ്പെട്ടു.
പലയിടങ്ങളിലും വീടുകളുടെയും കെട്ടിടങ്ങളുടെയും ഷീറ്റുകള്‍ പറന്നു.നാശനഷ്ടങ്ങള്‍ വിലയിരുത്തിവരുന്നതായി അധികൃതര്‍ അറിയിച്ചു