24.8 C
Kottayam
Tuesday, June 16, 2026

കോട്ടയത്ത് അഞ്ച് പുതിയ കൊവിഡ് ക്ലസ്റ്ററുകള്‍ കൂടി,സന്നദ്ധ സേവന പരിപാടിക്ക് പിന്തുണയുമായി ജനപ്രതിനിധികളും

Must read

കോട്ടയം:പൊതുജന പങ്കാളിത്തത്തോടെ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിനു ലക്ഷ്യമിട്ട് കോട്ടയം ജില്ലയില്‍ തുടക്കം കുറിച്ച സന്നദ്ധ സേവന പരിപാടിക്ക് മികച്ച പ്രതികരണം. വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് പൊതു വിഭാഗത്തില്‍ 3052 പേരും പോലീസ് വിഭാഗത്തില്‍ 428 പേരും ഇതുവരെ പുതിയതായി രജിസ്റ്റര്‍ ചെയ്തു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിപാടിക്ക് ജില്ലയിലെ എംപിമാരും നിയുക്ത എം.എല്‍.എമാരും പിന്തുണ അറിയിച്ചു. കൂടുതല്‍ സന്നദ്ധ സേവകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സഹകരിക്കുമെന്ന് അവര്‍ അറിയിച്ചു. രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ സംവിധാനങ്ങള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് കൂടുതല്‍ ജനപങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പുതിയതായി രജിസ്റ്റര്‍ ചെയ്ത വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി, ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഇവര്‍ക്കു പുറമെ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗം ബാധിച്ചും ക്വാറന്‍റയിനിലും വീടുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് പൊതു വിഭാഗം വോളണ്ടിയര്‍മാരുടെ ചുമതല. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പോലീസിന്‍റെ അനുമതിയോടെ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരാണ് പോലീസ് വോളണ്ടിയര്‍മാര്‍.

- Advertisement -

കോവിഡ് വ്യാപനം, ചികിത്സ, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതു സാഹചര്യം ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. ജില്ലയില്‍ നിലവിലുള്ള ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് എന്നിവര്‍ വിശദമാക്കി.

- Advertisement -

ആദ്യ ഡോസ് വാക്സിന്‍ എടുത്ത പലര്‍ക്കും രണ്ടാം ഡോസിനുള്ള സമയപരിധി കഴിയാറായിട്ടുണ്ട്. വാക്സിന്‍ വിതരണത്തില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ജനപ്രതിനിധികള്‍ നിര്‍ദേശിച്ചു. കൂടുതല്‍ വാക്സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള മേഖലകളില്‍ പ്രത്യേകമായ ജാഗ്രതാ സംവിധാനം വേണമെന്നും അവര്‍ നിര്‍ദേശിച്ചു.

വാക്സിന്‍ വിതരണത്തില്‍ രണ്ടാം ഡോസുകാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനും തിരക്ക് ഒഴിവാക്കി വാക്സിനേഷന്‍ നടത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും.

നിലവിലെ കണക്കു പ്രകാരം ജില്ലയില്‍ ആകെ 7402 അതിഥി തൊഴിലാളികളുണ്ട്. ചങ്ങനാശേരി താലൂക്കില്‍ മാത്രം 1500ഓളം പേരുണ്ട്. ഇവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന മേഖലയില്‍ പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാണ്. വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് അതിഥി തൊഴിലാളികള്‍ക്കും നല്‍കും.

- Advertisement -

ജില്ലയിലെ രണ്ട് കോവിഡ് ആശുപത്രികളിലുമായി 25 ശതമാനം കിടക്കകളാണ് നിലവില്‍ ഒഴിവുള്ളത്. ഇതില്‍തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ശേഷിക്കുന്നത് അഞ്ചു ശതമാനം മാത്രമാണ്.
കോവിഡ് പരിചരണ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെങ്കിലും രോഗവ്യാപനം കുറയ്ക്കേണ്ടത് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

ജില്ലയിലെ വിവിധ സെക്കന്‍ഡ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളിലായി 494 ഓക്സിജനേറ്റഡ് കിടക്കകളുണ്ട്. വൈക്കത്ത് ‍പുതിയ കേന്ദ്രം ഈയാഴ്ച്ച തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. പാലായിലെ ചികിത്സാ കേന്ദ്രം വിപുലീകരിക്കുന്നതിനൊപ്പം രാമപുരം, കാഞ്ഞിരപ്പള്ളി, തോട്ടയ്ക്കാട് എന്നിവിടങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാകുകയും ചെയ്യും.

എല്ലാ സി.എഫ്.എല്‍.ടി.സികളിലും ഓക്സിജന്‍ പാര്‍ലറുകള്‍ ഏര്‍പ്പെടുത്തും. ആദ്യ ഘട്ടമായി മണര്‍കാട് സി.എഫ്.എല്‍.ടി.സിയില്‍ ആരംഭിച്ച ഓക്സിജന്‍ പാര്‍ലര്‍ മികച്ച മാതൃകയായി സംസ്ഥാനതലത്തിലും വിലയിരുത്തപ്പെടുന്നുണ്ട്. ഓക്സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിനായി കളക്ടറേറ്റ് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഓക്സിജന്‍ വാര്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.

ജില്ലയിലെ കോവിഡ് ചികിത്സാ, പ്രതിരോധ സംവിധാനങ്ങളോട് സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
എം.പിമാരായ തോമസ് ചാഴികാടന്‍, ആന്‍റോ ആന്‍റണി, കൊടിക്കുന്നില്‍ സുരേഷ്, നിയുക്ത എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എന്‍. വാസവന്‍, ഉമ്മന്‍ ചാണ്ടി, സി.കെ. ആശ, ഡോ. എന്‍. ജയരാജ്, മോന്‍സ് ജോസഫ്, മാണി സി. കാപ്പന്‍, ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പുതിയ അഞ്ച് ക്ലസ്റ്ററുകള്‍
——–

കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു മേഖലകള്‍ കൂടി ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ ജില്ലയിലെ ആകെ ക്ലസ്റ്ററുകളുടെ എണ്ണം 39 ആയി.

പുതിയ ക്ലസ്റ്ററുകളുടെ പട്ടിക ചുവടെ

ക്ലോസ് ഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍
======
1. രാമപുരം പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചിറക്കണ്ടം അതിഥി തൊഴിലാളി മേഖല

2. കങ്ങഴ പഞ്ചായത്ത് നാലാം വാര്‍ഡില്‍ വി.വി.കെ കണ്‍സ്ട്രക്ഷന്‍സ് ലേബര്‍ ക്യാമ്പ്

ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്ലസ്റ്ററുകള്‍
======
3. വിജയപുരം പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാങ്ങാനം മുണ്ടകപ്പാടം അഗതി മന്ദിരം

4. വാഴപ്പള്ളി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ ഇന്‍ഡസ്ട്രിയൽ എസ്റ്റേറ്റ് നഗറില്‍ ഹൈറേഞ്ച് മാനേജ്‌മെന്റ് കമ്പനി

ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്റര്‍
=====
5. കുമരകം പഞ്ചായത്ത് 11-ാം വാര്‍ഡില്‍ മേലേക്കര മേഖല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week