കോട്ടയത്ത് അഞ്ചു പേര്‍ക്കു കൂടി കോവിഡ്-19,രോഗം ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകനും

കോട്ടയം: ജില്ലയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്ന്(ഏപ്രില്‍ 26) കോവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിയില്‍ ചികിത്സയിലുള്ള രോഗബാധിതരുടെ എണ്ണം 11 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച എല്ലാവരുടെയും സാമ്പിളുകള്‍ കോട്ടയം ജില്ലാ ആശുപത്രിയിലാണ് ശേഖരിച്ചത്.

രോഗം സ്ഥിരീകരിച്ചവരുടെ വിവരം

1. വടയാര്‍ സ്വദേശി(53)
വിദേശത്തുനിന്ന് എത്തിയ ബന്ധുക്കളുമായി സമ്പര്‍ക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.

2. ഒളശ്ശ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍(32). ചുമയെത്തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനാവുകയായിരുന്നു.

3. ചാന്നാനിക്കാട് സ്വദിശിനിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി(25). രണ്ടാഴ്ച്ചയായി ചുമ തുടരുന്ന സാഹചര്യത്തില്‍ ചികിത്സ തേടി.

4. തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തകയായ കിടങ്ങൂര്‍ പുന്നത്തറ സ്വദേശിനി(33). ചുമയയെത്തുടര്‍ന്ന് ചികിത്സ തേടി.

5. വെള്ളൂരില്‍ താമസിക്കുന്ന റെയില്‍വേ ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി(56). മാര്‍ച്ച് 20ന് നാഗര്‍കോവിലില്‍ പോയി 22ന് മടങ്ങിയെത്തി. പനിയെത്തുടര്‍ന്ന് ചികിത്സ തേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News