24.1 C
Kottayam
Sunday, June 7, 2026

നെടുമങ്ങാട് പൊതുശ്മശാനത്തില്‍ ശവസംസ്‌കാരത്തിനിടെ തീ പടര്‍ന്ന് അഞ്ചു പേര്‍ക്ക് പൊള്ളലേറ്റു

Must read

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയുടെ പൊതുശ്മശാനമായ കല്ലമ്പാറ ശാന്തിതീരത്തിലെ ഗ്യാസ് ഫര്‍ണറില്‍ ശവസംസ്‌കാരത്തിനിടെ തീ ആളിപ്പടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. നഗരസഭ ജീവനക്കാരനായ റൊമേഷിനാണ് ഗുരുതര പൊള്ളലേറ്റത്. സംസ്‌കാരചടങ്ങുകള്‍ക്കെത്തിയ നാലുപേര്‍ക്കും കാര്യമായ പരിക്കുകളും പൊള്ളലുമുണ്ട്.

വെള്ളിയാഴ്ച വൈകീട്ടോടെ ശാന്തിതീരത്തില്‍ സംസ്‌കാരത്തിനെത്തിച്ച കല്ലയം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അന്ത്യോപചാരച്ചടങ്ങുകള്‍ കഴിഞ്ഞ് ബന്ധുക്കള്‍ പുറത്തേക്കിറങ്ങി. മൃതശരീരം ഗ്യാസ് അടുപ്പിലേക്ക് മാറ്റിയശേഷം ജീവനക്കാര്‍ ഗ്യാസ് പ്രവര്‍ത്തിപ്പിച്ചത്തോടെയാണ് ഗ്യാസ് ലീക്കായി തീ ആളിപ്പടര്‍ന്നത്. ഈ സമയം ജീവനക്കാരനായ റൊമേഷാണ് അടുത്തുണ്ടായിരുന്നത്. അതിനാലാണ് ഇദ്ദേഹത്തിന്റെ പൊള്ളല്‍ ഗുരുതരമായത്. ഉടന്‍തന്നെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം കുറച്ചുസമയത്തേക്ക് നിര്‍ത്തിവെച്ചു. പൊള്ളലേറ്റ അഞ്ചുപേരേയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.

പൊതുശ്മശാനത്തിലെ ഗ്യാസ് സംവിധാനത്തില്‍ തകരാര്‍ ഉണ്ടോയെന്ന് അടുത്തദിവസം കമ്പനിയുടെ സാങ്കേതികവിദഗ്ധരെത്തി പരിശോധിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. സംസ്‌കാരത്തിന് രണ്ട് യൂണിറ്റുകള്‍ ഉള്ളതിനാല്‍ ശാന്തിതീരത്തില്‍ ശവസംസ്‌കാരചടങ്ങുകള്‍ നിര്‍ത്തിവെക്കില്ല. ഇവിടത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് കൊവിഡ് ബാധിച്ചതിനാല്‍ പകരം ചുമതല നല്‍കിയവരായിരുന്നു സംസ്‌കാരം നിര്‍വഹിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week