28.1 C
Kottayam
Sunday, June 7, 2026

ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷം; വെടിവയ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

Must read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ വെടിവയ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെടിവയ്പുണ്ടായത്.

കുച്ച്ബെഹര്‍ ജില്ലയിലെ ഒരു പോളിംഗ് ബൂത്തിനു പുറത്താണ് സംഭവം. സംഘര്‍ഷം നിയന്ത്രണാതീതമായി വ്യാപിച്ചതിനെ തുടര്‍ന്ന് സിഐഎസ്എഫ് ജവാന്‍മാരാണ് വെടിയുതിര്‍ത്തത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കൊല്ലപ്പെട്ടവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് വിവരം. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. പശ്ചിമബംഗാളില്‍ നാലാം ഘട്ടത്തില്‍ 44 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week