24 C
Kottayam
Thursday, June 4, 2026

കൊല്ലത്ത് മത്സ്യബന്ധനത്തിനും വില്‍പ്പനയ്ക്കും പൂര്‍ണ നിരോധനം

Must read

കൊല്ലം: കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ മത്സ്യബന്ധനവും വിപണനവും പൂര്‍ണമായി നിരോധിച്ചു. അതേസമയം ചവറ കെഎംഎംഎല്ലിലെ ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും അതിനോടനുബന്ധിച്ചുള്ള ലേല ഹാളുകളും പൂര്‍ണമായി അടച്ചിടാനാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ഒപ്പം ബീച്ചുകളിലേയും മത്സ്യം കരയ്ക്കടുപ്പിക്കുന്ന മറ്റു കേന്ദ്രങ്ങളിലേയും വിപണനവും മത്സ്യബന്ധനവും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചിട്ടുണ്ട്.

ഹാര്‍ബറുകളിലെ തിരക്ക് നിയന്ത്രിക്കണമെന്ന നിര്‍ദേശം നേരത്തെ തന്നെ നല്‍കിയിരുന്നെങ്കിലും നടപ്പിലായില്ല. തുടര്‍ന്നാണ് ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് കടന്നത്. നേരത്തെ ജില്ലയില്‍ മത്സ്യ കച്ചവടക്കാരന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട നാല് പേര്‍ക്കും രോഗബാധ ഉണ്ടായി.

സമ്പര്‍ക്ക രോഗ ബാധയുടെ പശ്ചാത്തലത്തില്‍ ചവറ കെഎംഎല്‍എല്ലിലെ 104 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു തുടങ്ങി. ഇന്നലെ ഏഴ് ജീവനക്കാരുടെ പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലം നെഗറ്റീവ് ആണ്. കെ എംഎംഎല്ലിലെ കരാര്‍ തൊഴിലാളിക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week