യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം പകര്‍ത്തിയ ചൊവ്വയുടെ ആദ്യ ചിത്രം പുറത്ത്

യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകര്‍ത്തിയ ചൊവ്വയുടെ ആദ്യ ചിത്രം ഭൂമിയില്‍ എത്തി. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 25,000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ആദ്യചിത്രം.

യു.എ.ഇ ഉപ സര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്യാനാണ് ചിത്രം പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News