23.9 C
Kottayam
Thursday, June 4, 2026

പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു; വിമാനത്തിലുള്ളത് 155 യാത്രക്കാര്‍

Must read

ന്യൂയോര്‍ക്ക്: പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഫിലിപ്പയന്‍സ്, സിഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് ഇന്ത്യയിലെത്തും. മാലി ദീപില്‍ നിന്നുള്ള രണ്ടാമത്തെ കപ്പല്‍ ഇന്ന് പുറപ്പെടും. 211 യാത്രക്കാരുടെ എമിഗ്രേഷന്‍ പരിശോധന പുരോഗമിക്കുന്നു.

സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നു മുംബൈയിലെത്തി. അവിടെ നിന്നു ഹൈദരാബാദിലെത്തുന്ന തരത്തിലാണ് അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇത് പ്രകാരം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 155 യാത്രക്കാരുമായി സാന്‍ഫ്രാന്‍സിക്കോയില്‍ നിന്നു വിമാനം പറന്നു പൊങ്ങി. ശരീരോഷ്മാവ് പരിശോധിക്കുന്ന പ്രാഥമിക പരിശോധനകള്‍ മാത്രമാണ് അമേരിക്കയിന്‍ നടന്നത്.

ഇന്ത്യയിലെത്തിയ ശേഷം യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഫിലിപ്പയിന്‍സിലെ മാനിലയില്‍ നിന്നു മുംബൈ, സിഗപൂരില്‍ നിന്നു മുബൈ തുടങ്ങി ഏഴ് വിമാനങ്ങളാണ് നാലാം ദിവസം ഇന്ത്യന്‍ മണ്ണില്‍ തൊടുന്നത്. കടല്‍ മാര്‍ഗം പ്രവാസികളെ കൊണ്ട് വരുന്ന നടപടികളും പുരോഗമിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് രണ്ട് നാവിക സേന കപ്പല്‍ പുറപ്പെട്ടു. ആയിരത്തിലേറെ പ്രവാസികളെ സാമൂഹ്യ അകലം പാലിച്ച് കപ്പല്‍മാര്‍ഗം കൊണ്ട് വരാനാകും.

മാലദീപില്‍ നിന്നുള്ള ആദ്യ പ്രവാസി സംഘത്തേയും കൊണ്ടുള്ള കപ്പല്‍ കൊച്ചിയില്‍ എത്തിയതിന് പിന്നാലെ രണ്ടാമത്തെ സംഘവുമായുള്ള കപ്പല്‍ മാല ദീപില്‍ തയ്യാറാകുന്നു. ഐ.എന്‍.എസ് മഗര്‍ എന്ന പടകപ്പലില്‍ 211 യാത്രക്കാരേയാണ് കൊണ്ട് വരുന്നത്. ഇവരെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി കപ്പലിലേയ്ക്ക് കയറ്റി തുടങ്ങി. രാത്രിയോടെ കപ്പല്‍ പുറപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week