26.2 C
Kottayam
Thursday, May 16, 2024

സൽമാന്റെ വീടിനു നേരെ നടന്ന വെടിവെയ്പ്പ്; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ

Must read

മുംബൈ:ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയ്. അൻമോലിന്റെ അക്കൗണ്ട് എന്ന് കരുതപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് നടന്റെ വീടിന് നേരെ നടന്ന ആക്രമണം തങ്ങളാണ് ചെയ്തതെന്ന് അറിയിച്ചത്. ഇത് ആദ്യത്തേതും അവസാനത്തേതുമായ മുന്നറിയിപ്പാണെന്നും പോസ്റ്റിൽ പറയുന്നു.

‘ഞങ്ങൾക്ക് സമാധാനം വേണം. അടിച്ചമർത്തലിനെതിരായ ഏക പോംവഴി യുദ്ധമാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. സൽമാൻ ഖാൻ, ഞങ്ങളുടെ ശക്തിയുടെ വ്യാപ്തി മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങൾക്ക് ഒരു ട്രെയ്‌ലർ കാണിച്ചുതന്നു. ഇത് ആദ്യത്തേതും അവസാനത്തേതുമാണ്. ഇനി വീടിന് പുറത്ത് മാത്രമായിരിക്കില്ല വെടിവെയ്പ്പ് നടക്കുക. ഞങ്ങൾക്ക് ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ എന്നീ പേരുകളുള്ള നായ്ക്കളുണ്ട്. അവരെ നിങ്ങൾ ദൈവ തുല്യരായാണ് കാണുന്നത്,’ പോസ്റ്റിൽ പറയുന്നു.

ഇന്നു പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സൽമാൻ ഖാന്റെ വീടിനു നേരെ വെടിവയ്പ്പ് നടന്നത്. അജ്ഞാതനായ ഒരാൾ മോട്ടോർ സൈക്കിളിൽ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വീടിനുനേർക്കു വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു.

ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയി സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയി പറയുന്നത്.

ബിഷ്ണോയിയുടെ സംഘത്തിലെ സംപത് നെഹ്റ സൽമാന്റെ ബാന്ദ്ര വസതി നിരീക്ഷിച്ചിരുന്നെന്നും ആക്രമിക്കാൻ തയ്യാറെടുപ്പ് നടത്തിയതായും ബിഷ്ണോയി പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഹരിയാന പൊലീസിന്റെ ദൗത്യസേന നെഹ്റയെ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 11ന് ലഭിച്ച ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ മുംബൈ പൊലീസ് നടന്റെ സുരക്ഷാ വൈ പ്ലസ് കാറ്റഗറിയിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week