24.4 C
Kottayam
Sunday, September 29, 2024

കിണറിന് തീയിട്ട് ഫയർഫോഴ്സ്, കത്തിയമർന്ന് തെങ്ങ് (വീഡിയോ)

Must read

മലപ്പുറം∙ ടാങ്കർ അപകടത്തെത്തുടർന്ന് പരിയാപുരത്ത് കിണറ്റിലെ വെള്ളത്തിൽ കലർന്ന ഡീസൽ കത്തിച്ചു. പരിയാപുരം സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറ്റിലെ ഡീസലാണ് പെരിന്തൽമണ്ണ അഗ്നിശമനസേനാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കത്തിച്ചത്. രാവിലെ പത്തോടെ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാ സംഘം കിണറ്റിലെ വെള്ളം പരിശോധിച്ച് ഡീസലിന്റെ സാന്ദ്രത കൂടുതലാണെന്നുറപ്പിച്ച  ശേഷം കത്തിക്കുകയായിരുന്നു. 

ആൾമറയ്ക്കു പുറത്തേക്ക് പതിന‍ഞ്ചടിയോളം ഉയരത്തിലേക്കാണ് തീനാളങ്ങൾ പടർന്നത്. ഇതിൽപെട്ട് സമീപത്തെ തെങ്ങിനും തീപിടിച്ചെങ്കിലും വെള്ളം ചീറ്റിച്ച് അഗ്നിശമനസേന തീയണച്ചു. ഇന്നലെ രണ്ടുപ്രാവശ്യമാണ് ഈ കിണറിന് തീയിടേണ്ടി വന്നത്. ആദ്യം കത്തിപ്പടർന്ന തീയിൽപെട്ട് കിണറിനെ മൂടിയിരുന്ന ഇരുമ്പു ഗ്രിൽ താഴേക്കു വീഴുകയും വെള്ളമിളകി തീയണയുകയും ചെയ്തു. തുടർന്ന് വീണ്ടും കിണറ്റിൽ തീയിടുകയായിരുന്നു.

രണ്ടു ഘട്ടങ്ങളിലുമായി ഏകദേശം കാൽമണിക്കൂറോളമാണ് ഈ കിണർ നിന്നുകത്തിയത്. എന്നാൽ കിണറ്റിലെ ഡീസൽ പൂർണമായും നീങ്ങിയിട്ടില്ല. നാലു ദിവസത്തിനുശേഷം കിണർ പരിശോധിച്ച് ആവശ്യമെങ്കിൽ വീണ്ടും കത്തിക്കുമെന്ന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ ഓഫിസർ സി.ബാബുരാജൻ പറഞ്ഞു.‌ സേക്രഡ് ഹാർട്ട് കോൺവന്റ് വളപ്പിലെ കിണറിനു പുറമേ, ഡീസൽ സാന്നിധ്യമുള്ള സമീപത്തെ 9 കിണറുകളും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർ പരിശോധിച്ചു.

ഇവിടങ്ങളിൽ നേരിയ അളവിൽ മാത്രമാണ് ഡീസൽ സാന്നിധ്യം കണ്ടെത്താനായത്. ഇതിൽ താരതമ്യേന ഡീസൽ സാന്ദ്രത കൂടിയ 3 കിണറുകളിലെ വെള്ളം അഗ്നിരക്ഷാസേന ഫ്ലോട്ടിങ് പമ്പ് ഉപയോഗിച്ച് ടാങ്കുകളിലേക്കു മാറ്റിയിട്ടുണ്ട്. മറ്റു കിണറുകളിൽ ആവശ്യമെങ്കിൽ അടുത്തദിവസം ഇതേരീതി അവലംബിക്കും. പരിയാപുരം ഫാത്തിമമാതാ ഫൊറോനാ പള്ളിക്കു സമീപമുള്ള വളവിൽ ഓഗസ്റ്റ് 20ന് പുലർച്ചെയാണ് ഡീസൽ കയറ്റിവന്ന ടാങ്കർ മറിഞ്ഞത്.

19,500 ലീറ്റർ ഡീസൽ ചോരുകയും ഉറവകളിലൂടെ ഇത് സമീപത്തെ കിണറുകളിലെത്തുകയുമായിരുന്നു. 6 കിണറുകളിലും 3 കുഴൽക്കിണറുകളിലും ഡീസൽ കലർന്നെന്നായിരുന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. ഇന്നലെ തീയിട്ട കിണർ ഓഗസ്റ്റ് 22നും കത്തിയിരുന്നു. അന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.  കിണറ്റിലെ വെള്ളത്തിൽ ഡീസൽ കലർന്നതിനാൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെക്കുറിച്ചും പരിഹാര നടപടികൾ വൈകുന്നതു സംബന്ധിച്ചും മനോരമ അന്വേഷണ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് ഡീസൽ വ്യാപനം തടയാൻ കഴിഞ്ഞദിവസം എഡിഎം എൻ.എം.മെഹറലിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര ഓൺലൈൻ യോഗമാണ് കിണർ കത്തിക്കാൻ തീരുമാനമെടുത്ത്. അഗ്നിരക്ഷാ സേനയെക്കൂടാതെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, അങ്ങാടിപ്പുറം പഞ്ചായത്ത് ജനപ്രതിനിധികൾ, സിവിൽ ഡിഫൻസ് വൊളന്റിയർമാർ എന്നിവരും നടപടികൾക്കു നേതൃത്വം നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week