KeralaNewsUncategorized

സെക്രട്ടറിയേറ്റിൽ തീപ്പിടിത്തം , ഫയലുകൾ കത്തി നശിച്ചതായി സൂചന

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വൻ തീപിടുത്തം, നിർണ്ണായക ഫയലുകള്‍ കത്തിനശിച്ചതായി സൂചന . പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോര്‍ത്ത് സാന്‍ഡ്വിച് ബ്ളോക്കിലാണ് തീപ്പിടുത്തം ഉണ്ടായത് . തീപിടുത്തത്തില്‍ ഏതാനും ഫയലുകളും ഒരു കംപ്യൂട്ടറും കത്തി നശിച്ചതായാണ് വിവരം . ഉടൻ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.

വൈകീട്ട് അഞ്ചുമണിയോടെ ആണ് തീപ്പിടുത്തം ഉണ്ടായത് ചീഫ് പ്രോട്ടോകോള്‍ ഓഫീസറുടെ ഓഫീസിലാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന. അതേസമയം തീപിടുത്തത്തില്‍ കത്തി നശിച്ച ഫയലുകള്‍ ഏതെല്ലാമാണെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഷോര്‍ട് സെര്‍ക്യൂട്ട് ആണ് തീപിടുത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

ഇ​ന്ന് ഓ​ഫീ​സി​ല്‍ ര​ണ്ട് ജീ​വ​ന​ക്കാ​ര്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് മ​റ്റു​ള്ള​വ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ദു​രൂ​ഹ​ത ആ​രോ​പി​ച്ചു. സു​പ്ര​ധാ​ന ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​ല്‍ സ​മ​ഗ്ര അന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​​പ്പെ​ട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button