KeralaNews

തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയുടെ കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്ക് പിന്‍ഭാഗത്താണ് കാന്റീന്‍. രാവിലെ ഒമ്പത് മണിക്ക് ശേഷമാണ് തീപിടിത്തമുണ്ടായത്.

തീ പടര്‍ന്നില്ലെങ്കിലും പുക ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലേക്ക് പടരുകയായിരുന്നു. ഇതോടെയാണ് അത്യാഹിത വിഭാഗത്തിലെ രോഗികളെ ഒഴിപ്പിച്ചത്. ആംബുലന്‍സ് എത്തിച്ച് ഇവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഗുരുതര അസുഖമുളള രോഗികളെയാണ് ഒഴിപ്പിക്കുന്നത്.

ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായാണ് വിവരം. സ്ഥലം എംഎല്‍എയും മന്ത്രിയുമായ ആന്റണി രാജു ആശുപത്രി സന്ദര്‍ശിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker