KeralaNews

ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കത്തി നശിച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വെള്ളറടയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാന്‍ കത്തി നശിച്ചു. വാനിലുണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഴിച്ചലിന് സമീപം വിട്ടിയോടില്‍ വെള്ളിയാഴ്ച വൈകിട്ട്‌നാണ് സംഭവം നടന്നത്.

വാനില്‍ പുകയും തീയും കണ്ടതോടെ അഞ്ചുപേരും ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സ്ഥലവാസിയായ ബീനുതങ്കപ്പന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും നെയ്യാര്‍ഡാം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. നെയ്യാര്‍ ഡാമില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീ നിയന്ത്രിച്ചതിനാല്‍ സമീപത്തെ കടയിലേക്ക് പടരുന്നത് ഒഴിവാക്കാനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button