25.7 C
Kottayam
Monday, June 8, 2026

കണ്ണൂരില്‍ പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; യുവാവ് പിടിയില്‍

Must read

കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്നു വയസുകാരനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്ല് മൗവ്വഞ്ചേരി സ്വദേശി പുളിക്കല്‍ ഹൗസില്‍ റസാഖി(40)നെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്ന് മാതാവ് വഴക്കു പറഞ്ഞതിനാല്‍ കാസര്‍കോട്ടെ ബന്ധുവീട്ടിലേക്ക് പോവാന്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് വിദ്യാര്‍ഥി റസാഖിനെ പരിചയപ്പെട്ടത്.

തുടര്‍ന്ന് സമീപത്തെ ബാറിലേക്കു കൊണ്ടുപോയി മദ്യവും സിഗരറ്റും വാങ്ങിനല്‍കി. കോഴിക്കോട് ലോഡ്ജുണ്ടെന്നു പറഞ്ഞ് തട്ടിക്കൊണ്ടു കൊണ്ടുപോവാനാണു ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് മയ്യില്‍ പോലീസിനു വിവരം കൊമാറി.

വിദ്യാര്‍ഥി രണ്ട് ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനായി കണ്‍ഫര്‍മേഷനു വേണ്ടി മാതാവിന്റെ മൊബൈല്‍ നമ്പറാണു നല്‍കിയിരുന്നത്. ഈ നമ്പറില്‍ ടിക്കറ്റ് കണ്‍ഫര്‍മേഷന്‍ മെസേജ് വന്നതോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചത്. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനു ഐപിസി 363, 370, ജെജെ ആക്റ്റ് 77 പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week