KeralaNews

കോതമംഗലം ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: കോതമംഗലം മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വന്‍ തീപിടിത്തം.
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നത്. അഗ്‌നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല.

പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലെക്സില്‍ നിന്നാണ് തീ ഉയര്‍ന്നത്. പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. താഴത്തെ നിലയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് തീ പടരാതിരുന്നത് മൂലം വന്‍ദുരന്തം ഒഴിവായി. അഗ്‌നിശമന സേനയുടെ ഏഴോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി രണ്ടര മണിക്കൂറോളം നടത്തിയ ശ്രമഫലമായാണ് തീ അണച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button