കോട്ടയം: പൊന്‍കുന്നം കൂരാലിയില്‍ പ്രവര്‍ത്തിക്കുന്ന ഉസ്താദ് ഹോട്ടലിനു തീ പിടിച്ച് അടുക്കള കത്തി നശിച്ചു. ഇന്നു രാവിലെ എട്ടിനാണ് സംഭവം. കൂരാലി സ്വദേശി കണ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ഉസ്താദ് ഹോട്ടല്‍.
അടുക്കളയില്‍ വച്ചിരുന്ന പാചക വാതക സിലണ്ടറില്‍ ചോര്‍ച്ചയുണ്ടായതായി പറയപ്പെടുന്നു. സിലിണ്ടറില്‍ നിന്നും തീ പടര്‍ന്നു അടുക്കളയിലെ ഉപകരണങ്ങള്‍ കത്തിനശിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ നിന്നു ഫയര്‍ യൂണിറ്റ് എത്തിയിരുന്നു. കഴിഞ്ഞ കുറേ നാളുകളായി അടഞ്ഞുകിടന്നിരുന്ന ഹോട്ടല്‍ അടുത്തനാളിലാണ് നവീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. സംഭവത്തെക്കുറിച്ചു ഫയര്‍ഫോഴ്സ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News