25.1 C
Kottayam
Thursday, May 9, 2024

തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിത്തം; മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

Must read

തിരുവനന്തപുരം: തിരുവനന്തപുരം പി.എം.ജിയിലെ വീട്ടില്‍ തീപിടിത്തം, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തമുണ്ടായത്. വീടിന്റെ മുകള്‍ നിലയില്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week