25.5 C
Kottayam
Saturday, May 18, 2024

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം; മൂന്നു പേര്‍ക്ക് പരിക്ക്

Must read

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തില്‍ വീണ്ടും തീപിടിത്തം. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.

കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week