കൊച്ചി: കൊച്ചി അമ്പലമുകളിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സില്‍ തീപ്പിടിത്തം. പുക ശ്വസിച്ച് കുഴഞ്ഞുവീണ അഞ്ച് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തുനിന്ന് 30 ലേറെ കുടുംബങ്ങളെ ഒഴിപ്പിച്ചു.
അഞ്ചരയോടെ പൊട്ടിത്തെറിയുണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപടരുകയും ചെയ്തു. പ്രദേശമെങ്ങും പുക നിറഞ്ഞു. പലര്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍നിന്ന് തീ പടര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
- Advertisement -
സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ചു. റിഫൈനറിയില്‍നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതേസമയം വാതകച്ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

