കോതമംഗലം : തിരുവാരപ്പെട്ടി ശ്രീ മഹാദേവ ക്ഷേത്രം ഭരണ സമിതി അംഗത്തെ ക്ഷേത്രത്തിലെ മൂരി കുത്തിക്കൊന്നു.വാരപ്പെട്ടി അമ്പലപ്പടി പട്ടമ്മാട്ട് പി എ പദ്‌മകുമാറാണ് (53) മരിച്ചത്.തൊഴാന്‍ എത്തിയ പദ്‌മകുമാറിനെ അഴിച്ചു കൊണ്ടുവന്ന കാള ക്ഷേത്ര മുറ്റത്തെ തെങ്ങിനോട് ചേര്‍ത്തുനിര്‍ത്തി കുത്തുകയായിരുന്നു.
സാരമായി പരുക്കേറ്റ പദ്‌മകുമാറിനെ ഉടന്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറ്ററിങ് ജീവനക്കാരനായ പദ്‌മകുമാര്‍ അവിവാഹിതനാണ്. സംസ്‌കാരം നടത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


