23.8 C
Kottayam
Tuesday, June 9, 2026

തമിഴ്നാട് ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ തീപിടുത്തം: മൂന്നു പേര്‍ മരിച്ചു

Must read

ശിവകാശി (തമിഴ്നാട്): പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ തീ പിടുത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. വിരുദുനഗര്‍ ജില്ലയിലെ ശിവകാശിക്ക് സമീപം എം.പുതുപ്പട്ടിയിലാണ് തീ പിടുത്തമുണ്ടായത്. ഇവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ 30ലധികം പേര്‍ ഇവിടെ ജോലി ചെയ്തിരുന്നു. ക്ഷേത്രോത്സവങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ പ്രകാരം ഫാന്‍സി പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലായിരുന്നു ഇവര്‍.

ഇന്ന് രാവിലെ തൊഴിലാളികള്‍ പതിവുപോലെ ജോലിക്കെത്തിയിരുന്നു. ഫാക്ടറിയിലെ ഒരു മുറിയില്‍ പടക്കങ്ങള്‍ നിര്‍മ്മിക്കാനുള്ള രാസ വസ്തുക്കള്‍ ലയിപ്പിക്കുന്നതിനിടയിലുണ്ടായ രാസമാറ്റം മൂലമാണ് സ്ഫോടനമുണ്ടായതെന്ന് കരുരുതുന്നതായി പൊലീസ് പറഞ്ഞു.

- Advertisement -

സ്ഫോടനത്തെ തുടര്‍ന്ന് തീ സമീപത്തുള്ള പടക്ക ശേഖരങ്ങളിലേക്ക് പടരുകയും ഉയര്‍ന്ന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പടക്ക നിര്‍മ്മാണ ശാലയിലെ അഞ്ച് മുറികള്‍ തകര്‍ന്നു നിലംപൊത്തി. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

- Advertisement -

സ്ഫോടനം നടന്ന വിവരം ലഭിച്ചയുടനെ ശിവകാശി അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ആ സമയത്ത്, അപകടം നടന്ന മുറിയില്‍ പൊള്ളലേറ്റ് കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടും ആഭരണങ്ങളും കാണിച്ച് യൂട്യൂബിൽ ‘ഹോം ടൂർ’ വിഡിയോ; പിന്നാലെ യുവതിയുടെ വീട്ടിൽ വൻ കവർച്ച

ഭോപ്പാൽ: വീടും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമെല്ലാം കാണിച്ചുള്ള 'ഹോം ടൂർ' വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ യൂട്യൂബറായ യുവതിയുടെ വീട് കൊള്ളയടിച്ചു. മധ്യപ്രദേശിലെ ശിവ്പുരി മൊഹാനി സ്വദേശിനിയും യൂട്യൂബറുമായ രചന ഗുർജാറിന്റെ വീട്ടിലാണ്...

കനത്ത മഴ, റെഡ് അലര്‍ട്ട് ⚠️ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ നാളെ രണ്ട് പ്രമുഖ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിയന്തിരമായി അവധി പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ എല്ലാത്തരം വിദ്യാഭ്യാസ...

മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം; പ്രമുഖ തമിഴ് യൂട്യൂബർ മാരിദാസ് പോലീസ് കസ്റ്റഡിയിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരേയും സംസ്ഥാന മന്ത്രിമാർക്കെതിരേയും സോഷ്യൽ മീഡിയ വഴി കടുത്ത അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ മാരിദാസിനെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈയിൽ നിന്നും...

ഇന്ത്യയുടെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ്; പാകിസ്ഥാനെ മറികടന്നതായി സിപ്രി വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിൽ ആയുധ ശേഖരണത്തെയും വിവിധ രാജ്യങ്ങളുടെ പ്രതിരോധ ചെലവുകളെയും കുറിച്ച് ശാസ്ത്രീയമായി പഠനം നടത്തുന്ന പ്രമുഖ ആഗോള സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ...

അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക്; ഇന്ത്യയുടെ ആകാശത്തും ഇന്ന് രാത്രി അപൂർവ്വ ‘അറോറ’ ദൃശ്യമായേക്കും

മുംബൈ: ഇന്ത്യയുടെ വിസ്തൃതമായ ആകാശം ഇന്ന് രാത്രി തികച്ചും വിസ്മയകരവും അപൂര്‍വവുമായ ഒരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഭൂമിയിലേക്ക് സൂര്യനിൽ നിന്നും അതിശക്തമായ സൗരക്കാറ്റ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ആഗോള പ്രതിഭാസത്തിന്...

Popular this week