മൈസൂരില്‍ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശിയായ യൂണിയന്‍ ബാങ്ക് മാനേജര്‍ മരിച്ചു

നേമം: മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ബാങ്ക് മാനേജര്‍ മരിച്ചു. നേമം ജെ.പി ലെയിന്‍ മഠത്തില്‍കുളം ബണ്ട് റോഡില്‍ കെആര്‍എ 161(3)ല്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകന്‍ ആകാശ് സത്യരൂപന്‍ (33) ആണ് മരിച്ചത്. യൂണിയന്‍ ബാങ്കിന്റെ മൈസൂര്‍ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു.

ആകാശ് സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിയാഴ്ച വൈകുന്നേരം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരാനായി ബൈക്കില്‍ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം.

തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവര്‍ഷം മുന്‍പാണ് മൈസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലര്‍ച്ചെ വീട്ടുകാരെ അറിയിച്ചത്. അപകടവിവരം അറിഞ്ഞ ആകാശിന്റെ ബന്ധുക്കള്‍ മൈസൂരിലേക്ക് പോയി. ഭാര്യ വീണ പത്തനംതിട്ട എസ്ബിഐയില്‍ ഉദ്യോഗസ്ഥയാണ്. രണ്ട് വയസ് പ്രായമുള്ള കുട്ടിയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News