വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ്

കൊച്ചി: വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ്. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ 2 ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് എഫ് ഐ ആര്‍ റിപ്പോര്‍ട്ട്. ആലുവയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും എഫ്ഐആര്‍ റിപ്പോര്‍ട്ട്. ഒളിവിലായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിട്ട് അധികമായില്ല. വിമന്‍ എഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തിയിരിരുന്നു.

ശ്രീകാന്ത് വെട്ടിയാര്‍ പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ സിമ്പതി നേടാന്‍ തുടങ്ങിയതെന്ന് കുറിപ്പില്‍ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News