28.4 C
Kottayam
Saturday, June 6, 2026

‘പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂ’ വിവാഹമോചനത്തിന് പിന്നാലെ ഫോട്ടോ പങ്കുവച്ച് ഐശ്വര്യയും സൗന്ദര്യയും

Must read

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

നാഗചൈതന്യ-സമാന്ത വിവാഹമോചനത്തിന് ശേഷം ചര്‍ച്ചയായിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേര്‍പിരിയല്‍. വാര്‍ത്ത സ്ഥിരീകരിച്ച ഉടനെ തന്നെ ഐശ്വര്യ രജനികാന്ത് ട്വിറ്റര്‍ അക്കൗണ്ട് ഡിപി മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി സൗന്ദര്യക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപിയാക്കിയത്. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂവെന്നാണു ഫോട്ടോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്.

അതേസമയം, ഐശ്വര്യയുടെ സഹോദരിയായ സൗന്ദര്യയും പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗന്ദര്യ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണ നേരം കൊണ്ടാണ് വൈറലായത്. അച്ഛനോടൊപ്പമുള്ള കുട്ടിക്കാലത്തെ ഫോട്ടോ തന്നെയാണ് സൗന്ദര്യയും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രജനീകാന്തിന്റെ ഇരുതോളിലായി നിന്ന് ചിരിച്ച് പോസ് ചെയ്യുന്ന സൗന്ദര്യയേയും ഐശ്വര്യയേയുമാണ് ചിത്രത്തില്‍ കാണുന്നത്. ന്യൂ പിക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

അച്ഛന്റെ പെണ്‍മക്കള്‍, വേദനാജനകമായ രാത്രിയാണ് കഴിഞ്ഞുപോയത്, നെഗറ്റിവിറ്റിയെ വിട്ടേക്കൂ, ഞങ്ങളെപ്പോഴും കൂടെയുണ്ട് തുടങ്ങി നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെയുള്ളത്. ഇന്നലെ രാത്രി പത്തുമണിയോടെയാണു സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നുവെന്ന് പ്രഖ്യാപിച്ചത്. ധനുഷ് ട്വിറ്ററിലൂടെയും ഐശ്വര്യ ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരേ സമയം തീരുമാനം പ്രഖ്യാപിച്ചത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും തീരുമാനിച്ചതായി ഇരുവരും ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

- Advertisement -

സുഹൃത്തും പങ്കാളിയും മാതാപിതാക്കളും അഭ്യുദയകാംക്ഷികളുമായി 18 വര്‍ഷം നീണ്ട ജീവിതം. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. വഴികള്‍ പിരിയുന്ന ഒരിടത്താണ് ഞങ്ങള്‍ നില്‍ക്കുന്നത്. വേര്‍പിരിയാനും വ്യക്തികളെന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിനു സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ വേണ്ട സ്വകാര്യത ഞങ്ങള്‍ക്കു നല്‍കൂവെന്നാണു കുറിപ്പിലുള്ളത്.

- Advertisement -

ധനുഷ് അഭിനയത്തിലും പാട്ടിലും തിളങ്ങിയപ്പോള്‍ സംവിധാനവും ആലാപനവുമായിരുന്നു ഐശ്വര്യ തിരഞ്ഞെടുത്തത്. രജനീകാന്തിന്റെ മകളായല്ല താന്‍ ഐശ്വര്യയെ കണ്ടതെന്നും അവളുടെ സിംപ്ലിസിറ്റിയാണ് തന്നെ ആകര്‍ഷിച്ചതെന്നുമായിരുന്നു മുന്‍പ് ധനുഷ് പറഞ്ഞത്. കാതല്‍കൊണ്ടേന്‍ സിനിമയുടെ റിലീസ് ദിവസമായിരുന്നു ധനുഷ് ഐശ്വര്യയെ ആദ്യമായി കണ്ടത്. സിനിമയ്ക്ക് ശേഷമായി കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
2004 നവംബര്‍ നാലിനാണ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ മൂത്തമകളായ ഐശ്വര്യയെ ധനുഷ് വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ടുമക്കളുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week