26 C
Kottayam
Saturday, June 6, 2026

ജീവനക്കാര്‍ക്ക് കൊവിഡ്,വാഹന രജിസ്‌ട്രേഷനും ഡ്രൈവിംഗ് ടെസ്റ്റും നിര്‍ത്തിവച്ചു,എറണാകുളത്ത് ആള്‍ക്കൂട്ട നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനം

Must read

കൊച്ചി:മോട്ടോർ വാഹന വകുപ്പ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ എറണാകുളം ഓഫീസിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജോയിന്റ് ആർടിഒ ക്വാറന്റീനിൽ ആയതിനാൽ രജിസ്ട്രേഷൻ, പെർമിറ്റ് സംബന്ധമായ കൂടിക്കാഴ്ചകൾ ജനുവരി 29 വരെ നടക്കുന്നതല്ല. എംവിഐ മാരുടെ ലഭ്യത കുറവ് കാരണം ഡ്രൈവിംഗ് ടെസ്റ്റുകൾ 29 വരെ നിർത്തിവച്ചു.

ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 27 മുതൽ ലഭ്യമാകും. അന്യ സംസ്ഥാന വാഹനങ്ങളുടെ സേവനങ്ങൾ, വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ സേവനങ്ങൾ എന്നിവ ജനുവരി 31 ന് പുനരാരംഭിക്കും. മറ്റെല്ലാ കൂടിക്കാഴ്ചകളും ജനുവരി 29 വരെ നിർത്തി. ഇന്റർ നാഷണൽ ലൈസൻസുകളുടെ അപേക്ഷ ഓൺലൈനായി ലഭിക്കുന്ന മുറക്ക് സേവനങ്ങൾ പൂർത്തീകരിച്ച് സ്പീഡ് പോസ്റ്റ് വഴി അയച്ച് നൽകുന്നതാണ്. ഓൺലൈൻ സേവനങ്ങൾ തുടരും.

- Advertisement -

- Advertisement -

കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമായിരിക്കെ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജനപ്രതിനിധികൾ. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ എം.പി മാരായ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ കെ.ബാബു, അനൂപ് ജേക്കബ്, ആൻ്റണി ജോൺ, അൻവർ സാദത്ത്, റോജി എം ജോൺ, ടി.ജെ, വിനോദ്, മാത്യു കുഴൽ നാടൻ എന്നിവർ പങ്കെടുത്തു.

- Advertisement -

ഭക്ഷണശാലകളിൽ വൈകുന്നേരങ്ങളിലെ തിരക്ക് ഒഴിവാക്കാൻ നടപടി വേണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു. കൂട്ടംകൂടി ഭക്ഷണം കഴിക്കുന്നതിലൂടെയും കോവിഡ് പകരുന്ന സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

ആൾക്കൂട്ടത്തിന് നിയന്ത്രണം ആവശ്യമാണെന്ന് ബെന്നി ബഹന്നാൻ എംപി പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്

താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ചും കോവിഡ് പരിശോധന സൗകര്യം ഒരുക്കണമെന്ന് കെ.ബാബു എംഎൽഎ ആവശ്യപ്പെട്ടു. ആശുപത്രികളിൽ മറ്റു ചികിത്സകളെ ബാധിക്കാത്ത തരത്തിൽ കോവിഡ് ചികിത്സയ്ക്ക് സംവിധാനമൊരുക്കണമെന്നും സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തണമെന്നും ആവശ്യത്തിന് ആംബുലൻസുകളുടെ സേവനം ഉറപ്പു വരുത്തണമെന്നും ആന്റണി ജോൺ എംഎൽഎ യോഗത്തിൽ അറിയിച്ചു.

എറണാകുളം ജനറൽ ആശുപത്രിയിൽ കോവിഡ് ചികിത്സക്കായുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും കാരുണ്യ ഇൻഷൂറൻസ് പദ്ധതിയുടെ ആനുകൂലും എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സയിലടക്കം ലഭ്യമാക്കണമെന്നും ടി.ജെ വിനോദ് എംഎൽഎ ആവശ്യപ്പെട്ടു.

നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജനങ്ങളിൽ ബോധവത്കരണം നടപ്പാക്കണമെന്ന് അനുപ് ജേക്കബ് എംഎൽഎ പറഞ്ഞു.

ഡൊമിസിലറി കെയർ സെന്ററുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എന്നിവ തുടങ്ങുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകണമെന്ന് മാത്യു കുഴൽനാടൻ എം എൽ എ പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഐസിയു, വെൻ്റിലേറ്റർ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു.

ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് മറുപടി നൽകി. ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
എല്ലാ താലൂക്ക് ആശുപത്രികളിലും കോവിഡിനായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. മൂവാറ്റുപുഴ, കോതമംഗലം, പിറവം, പറവൂർ, ഫോർട്ട്കൊച്ചി, പള്ളുരുത്തി എന്നിവിടങ്ങളിൽ ചികിത്സക്കായി 50 കിടക്കകൾ വീതമുള്ള പെരിഫറൽ സെൻ്ററുകൾ ആരംഭിക്കും. ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നതിന് ആൾക്കൂട്ടം ഒഴിവാക്കാൻ നടപടി സ്വീകരിക്കും.
പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
വിവാഹ പരിപാടികളിൽ മാസ്ക് മാറ്റിയുള്ള ഫോട്ടോ സെഷനുകൾ രോഗവ്യാപനത്തിന് ഇടയാക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

താലൂക്ക് ആശുപത്രികൾ കേന്ദ്രീകരിച്ച് പരിശോധനാ സൗകര്യം ഒരുക്കുമെന്നും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

ചെറിയ രോഗലക്ഷണമുള്ളവരും കോവിഡ് പരിശോധന നടത്തുകയും വീടുകളിൽ നിരീക്ഷണത്തിലാക്കുകയും വേണം.

കോവിഡ് ചികിത്സയിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പു വരുത്തിയതായി എഡിഎം എസ്.ഷാജഹാൻ അറിയിച്ചു. കോവിഡ് ചികിത്സയ്ക്കായി ആവശ്യമായ ബെഡുകൾ മാറ്റിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ മേഖലയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ഓക്സിജൻ ബെഡുകൾ ഉള്ളത് അമ്പലമുകൾ കോവിഡ് ഫീൽഡ് ഹോസ്പിറ്റലിലാണ്. 426 ഓക്സിജൻ ബെഡുകൾ നിലവിലുണ്ട്. നിലവിൽ 50 ശതമാനം ബെഡുകൾ ലഭ്യമാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചാൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കണം. കൂടുതൽ ഡിസിസി, എഫ്‌ എൽടിസികൾ സജമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എഡിഎം അറിയിച്ചു.

അമ്പലമുകൾ കോവിഡ് ആശുപത്രി, ആലുവ ആശുപത്രികൾ എന്നിവിടങ്ങളിൽ ഐസിയു ബെഡുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് ഡിഎംഒ അറിയിച്ചു. താലൂക്ക് ആശുപത്രികളിലും ആവശ്യമായ സജീകരണം ഏർപ്പെടുത്തുമെന്നും ഡിഎംഒ പറഞ്ഞു. 24 മണിക്കൂറും ആംബുലൻസ് ലഭ്യത ഉറപ്പാക്കും.

നാളെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week