വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ യുവതി മരിച്ച നിലയില്‍; പ്രതിശ്രുത വരന്‍ അറസ്റ്റില്‍

റാഞ്ചി: വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ സിനെഡ്ഗ ജില്ലയിലാണ് സംഭവം. വീട്ടില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, ശരീരത്തില്‍ ആഴത്തിലേറ്റ കുത്താണ് മരണ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പ്രതിശ്രുത വരനെതിരെ കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗുംലായിലെ ഡാനിഷ് അന്‍സാരി എന്ന വ്യാപാരിയുമൊത്താണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ വസ്ത്രങ്ങള്‍ വാങ്ങാനായി ഷോപ്പിങ്ങിന് പോയശേഷമാണ് യുവതിയെ കാണാതായത്. പെണ്‍കുട്ടിയെ അവസാനമായി വിളിച്ചത് പ്രതിശ്രുത വരാനായി ഡാനിഷ് അന്‍സാരിയാണ്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുംല ജില്ലയിലെ അംബുവ ഗ്രാമവാസിയായ അന്‍സാരി ഞായറാഴ്ച കുര്‍ദെഗ് മാര്‍ക്കറ്റില്‍ വിവാഹ ഷോപ്പിംഗിനായി യുവതിയെ വിളിച്ചിരുന്നു. രണ്ട് സുഹൃത്തുക്കളോടൊപ്പം പെണ്‍കുട്ടി അവിടെ പോയി. എന്നാല്‍ അവിടെയെത്തിയശേഷം യുവതി സുഹൃത്തുക്കളെ നാട്ടിലേക്ക് മടക്കിയയ്ക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. യുവതിയെ ഞായറാഴ്ച മുതല്‍ കാണാതായെങ്കിലും രണ്ടുദിവസം വരെ പോലീസിനെ വിവരം അറിയിച്ചിരുന്നില്ല. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനുശേഷമാണ് പോലീസില്‍ പരാതി നല്‍കുന്നത്. പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അന്‍സാരി സമ്മതിക്കുന്നത്. പിന്നീട് പ്രതി തന്നെ മൃതദേഹം കിടന്ന സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News