CrimeFeaturedHome-bannerKeralaNews
ഗർഭപാത്രം നീക്കം ചെയ്യാൻ യുവതിയോട് കൈക്കൂലി ആവശ്യപ്പെട്ടു,തൊടുപുഴയില്‍ വനിത ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍
തൊടുപുഴ: ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ ഡോക്ടർ വിജിലൻസിന്റെ പിടിയിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് മായ രാജ് ആണ് അറസ്റ്റിലായത്.
ഗർഭപാത്രം നീക്കം ചെയ്യുന്നതിന് യുവതിയിൽ നിന്ന് ഡോക്ടർ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 500 രൂപ മുൻകൂറായി വാങ്ങി ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ബാക്കി തുക വീട്ടിലെത്തിച്ച് നൽകാനായിരുന്നു നിർദ്ദേശം.
യുവതിയുടെ ഭർത്താവ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും കൈക്കൂലി നൽകുന്നതിനിടെ വിജിലൻസെത്തി തന്ത്രപരമായി ഇവരെ പിടികൂടുകയുമായിരുന്നു. കൂത്താട്ടുകുളം പാലക്കുഴയിലുള്ള വീട്ടിൽ വച്ചാണ് ഡോക്ടർ പിടിയിലായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News