തൃശ്ശൂര്‍: പതിനൊന്ന് വയസ് മാത്രം പ്രായമുള്ള മകള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റില്‍. തൃശൂര്‍ സിറ്റി പോലീസിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കാണിച്ചു കൊടുക്കുകയും ഇയാള്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നിരവധി അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതായി കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News