24 C
Kottayam
Thursday, June 4, 2026

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ചു കൊല്ലാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍

Must read

പട്ന: ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ബിഹാറിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇവരില്‍ നിന്നു രക്ഷപെട്ടു. ഈ പ്രശ്നം പ്രദേശത്ത് ചെറിയ രീതിയില്‍ വര്‍ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേതുടര്‍ന്ന് മാനഹാനി ഭയന്നാണ് പെണ്‍കുട്ടിയെ പിതാവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നുകളയാന്‍ തീരുമാനിക്കുന്നതെന്ന് പോലീസ് വെളിപ്പെടുത്തുന്നു.

വീടുനുള്ളില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് വെടിയേറ്റത്. പെണ്‍കുട്ടിയെ അക്രമിക്കാന്‍ വന്ന് ആളുകള്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന വീട്ടിലെത്തി വെടിവെക്കുകയായിരുന്നു എന്നാണ് പിതാവ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇയാളുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി. അയാളുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിക്കാന്‍ തീരുമാനിക്കുകയും തുടര്‍ന്ന് സുഹൃത്തുക്കളുമായുള്ള ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് തെളിഞ്ഞതെന്ന് പേലീസ് പറയുന്നു.

പീഡന വാര്‍ത്ത പുറത്തറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടിനെ ഓര്‍ത്താണ് ഇയാള്‍ മകളെ കൊല്ലാന്‍ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ കഴുത്തിന് വെടിയേറ്റ് ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിനെയും ഇയാള്‍ക്ക് ആയുധം നല്‍കിയ രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week