പ്രായപൂര്‍ത്തിയാകാത്ത മകളെ അച്ഛന്‍ വിറ്റത് മൂന്ന് തവണ! പിന്നാലെ മയക്കുമരുന്ന് നല്‍കി പീഡനം; ചെറിയമ്മ ഉള്‍പ്പെടെ 8 പേര്‍ പിടിയില്‍

ഔറംഗാബാദ്: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പിതാവ് വിറ്റുവെന്ന് പരാതി. പിന്നാലെ മയക്കുമരുന്ന് നല്‍കി നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കി. പതിനേഴുകാരിയുടെ പരാതിയില്‍ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

പെണ്‍കുട്ടിയുടെ അച്ഛന്‍, ചെറിയമ്മ, അച്ഛനില്‍ നിന്ന് കുട്ടിയെ വാങ്ങിയ മൂന്ന് പേര്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്. ചെറിയമ്മയ്ക്ക് പുറമേ മറ്റൊരു സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ നന്ദേദ് ജില്ലയിലെ ഹെഡ്ഗാവ് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയാണ് പീഡകസംഘത്തില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത്. ഫോണില്‍ പെണ്‍കുട്ടി തന്നെയാണ് വിവരങ്ങള്‍ അമ്മയുടെ സഹോദരിയെ അറിയിച്ചത്. അതേസമയം പണത്തിന് വേണ്ടിയാണ് പെണ്‍കുട്ടിയെ സ്വന്തം പിതാവ് വില്‍പ്പന നടത്തിയതെന്ന് നന്ദേദ് എ.എസ്.പി വിജയ് കബാഡെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News