അടിസ്ഥാന സൗകര്യമില്ലാത്ത എത്ര ബെവ്‌കോ ഷോപ്പുകള്‍ പൂട്ടി? സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: അടിസ്ഥാന സൗകര്യമില്ലാത്ത ബെവ്‌കോ ഷോപ്പുകള്‍ എത്രയെണ്ണം പൂട്ടിയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ബെവ്‌കോ ഷോപ്പുകളിലെ തിരക്ക് ഇപ്പോഴുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മാറ്റിസ്ഥാപിക്കേണ്ടതും അടിസ്ഥാന സൗകര്യമൊരുക്കേണ്ടതുമായ ഷോപ്പുകളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം വേണമെന്നും ഹൈക്കോടതി പറഞ്ഞു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് വീണ്ടും പരിഗണിച്ചത്. ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. വിഷയത്തില്‍ നടപടികള്‍ ആരംഭിച്ചുവെന്നും, ചില ഷോപ്പുകള്‍ പൂട്ടിയെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

സര്‍ക്കാര്‍ വേണ്ടത് ചെയ്യുമെന്ന് കരുതിയാണ് കാത്തിരിക്കുന്നതെന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. നടപടിയെടുക്കാമെന്ന് പറഞ്ഞ ശേഷം പിന്നോക്കം പോകരുതെന്നും കോടതി പറഞ്ഞു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് കോടതി അറിയിച്ചു. കേസ് സെപ്തംബര്‍ 16ലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News