പതിനാറുകാരിയായ മകളെ അച്ഛന്‍ 3,000 രൂപയ്ക്ക് വിറ്റു! പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ 21കാരന്‍ തെരുവില്‍ ഉപേക്ഷിച്ചു

റായ്പൂര്‍: ഛത്തീസ്ഗണ്ഡിലെ റായ്ഗഡില്‍ പതിനാറുകാരിയായ മകളെ അച്ഛന്‍ മൂവായിരം രൂപയ്ക്ക് വിറ്റു. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഇരുപത്തിയൊന്നുകാരനായ യുവാവ് തെരുവില്‍ ഉപേക്ഷിച്ചു. അഞ്ച് മാസത്തെ കൗണ്‍സിലിംഗിന് ശേഷമാണ് താന്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് പെണ്‍കുട്ടി അധികൃതരോട് വെളിപ്പെടുത്തിയത്.

’16 വയസുള്ളപ്പോള്‍ എന്നെ 3000 രൂപയ്ക്ക് പിതാവ് വിറ്റു. വാങ്ങിയ യുവാവ് ഒരു വാഗ്ദാനം കൂടി പിതാവിന് നല്‍കിയിരുന്നു. തന്റെ വീട്ടില്‍ ജോലി നല്‍കാമെന്നായിരുന്നു അത്. എന്നാല്‍ മാസങ്ങളോളം എന്നെ ലൈംഗികമായി ഇയാള്‍ പീഡിപ്പിച്ചു. തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു.”- പെണ്‍കുട്ടി പറഞ്ഞു.

പട്ടിണിയിലായ പെണ്‍കുട്ടിയെ മേയ് മാസത്തിലാണ് വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയത്. ആരോഗ്യവാനായ ഒരു കുഞ്ഞിന് അവള്‍ ജന്മം നല്‍കി. ബിലാസ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പതിനെട്ടുകാരിയെ കഴിഞ്ഞ മാസം റായ്ഗഡിലെ ‘സഖി’ കേന്ദ്രത്തിലേക്ക് മാറ്റി. പോക്സോ വകുപ്പ് പ്രകാരം പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News