അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തും ഉറങ്ങുമ്പോഴും നിരന്തര പീഡനം; 19കാരി അച്ഛന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

അഹമ്മദാബാദ്: 19കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛന്‍ അറസ്റ്റില്‍. ബുധനാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് യുവതിയെ ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ വച്ച് യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരിന്നു. വിവരം അറിഞ്ഞ് വീട്ടുകാര്‍ ഞെട്ടിയതോടെ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് അച്ഛനാണ് പീഡിപ്പിച്ചെന്ന് കാര്യം കുട്ടി തുറന്നുപറഞ്ഞത്.

അമ്മയുടെ അഭാവത്തിലും അമ്മ ഉറങ്ങുന്നതിനും ഇടയില്‍ നിരവധി തവണ അച്ഛന്‍ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. നിരന്തരമായ ലൈംഗികപീഡനത്തിനിടയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.

പെണ്‍കുട്ടിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ദിവസവേതന തൊഴിലാളിയാണ്. ഇയാള്‍ക്ക് രണ്ട ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉള്ളത്. മൂന്ന് മക്കള്‍ വിവാഹത്തിന് ശേഷം വേറെയിടത്താണ് താമസം. ഭാര്യയ്ക്കും ഇളയമകള്‍ക്കൊപ്പമായിരുന്നു അച്ഛന്‍ താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News