തെങ്കാശി: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തെങ്കാശി ജില്ലയിലാണ് ദുരഭിമാനക്കൊല നടന്നത്. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു.
ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
വിവാഹശേഷം ഷാലോമും മുത്തുരാജും ഇന്നലെ ഊത്തുമലയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിയിരുന്നു. നാട്ടിലെത്തിയപ്പോള്‍ ഷാലോം മാതാപിതാക്കളെ കാണാന്‍ സ്വന്തം വീട്ടിലും ചെന്നു. ഷാലോമിനെ കണ്ടതോടെ രോഷാകുലനായ മാരിമുത്തു വെട്ടുകത്തികൊണ്ട് വെട്ടുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News