റാഞ്ചി: ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം മകളുടെ കഴുത്തറത്ത് കൊന്ന പിതാവ് അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടുംക്രുരത അരങ്ങേറിയത്. മന്ത്രവാദി ആവശ്യപ്പെട്ടതുപ്രകാരമാണ് ആറു വയസുകാരിയായ മകളുടെ കഴുത്തറത്ത് പിതാവ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഇരുപത്തിയാറുകാരനായ സുമന് നഗേസിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനു പിന്നാലെ മന്ത്രവാദി ഒളിവില്‍ പോയി. വീട്ടില്‍ കുട്ടിയുടെ അമ്മ ഇല്ലാതിരുന്ന സമയം നോക്കിയാണ് പിതാവ് കൃത്യം നടത്തിയത്. പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News