25.3 C
Kottayam
Tuesday, May 14, 2024

കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്

Must read

തിരുവനന്തപുരം: കിഫ്ബിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കോണ്‍ഗ്രസും ബി.ജെ.പിയും കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ ഗൂഢാലോചന നടത്തി. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും തോമസ് ഐസക്ക് ആരോപിച്ചു.

ബി.ജെ.പിക്കാരന്‍ നല്‍കിയ കേസിന്റെ വക്കാലത്ത് കെ.പി.സി.സി സെക്രട്ടറി മാത്യു കുഴല്‍ നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

സിആന്റ്എജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കാന്‍ ഉപയോഗിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിര്‍മ്മാണ പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ടെന്നും തുറന്നടിച്ച ധനമന്ത്രി സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. സി ആന്റ് എജിക്ക് അയക്കുന്ന കത്തുകള്‍ ചോരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week