24.9 C
Kottayam
Monday, May 20, 2024

പ്രണയം അംഗീകരിക്കാനായില്ല; 20കാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് അടിച്ചുകൊന്നു

Must read

പനാജി: ഗോവയില്‍ 20 വയസുകാരിയെ അച്ഛന്‍ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചുകൊന്നു. യുവാവുമായുള്ള പ്രണയബന്ധമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.പനാജിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുളള സാന്‍ക്വെലിലാണ് സംഭവം.

യുവാവുമായുളള പ്രണയബന്ധത്തില്‍ അച്ഛന്‍ എതിരായിരുന്നു. എന്നാല്‍ അച്ഛനെ ധിക്കരിച്ച് മുന്നോട്ടുപോകാനുളള തീരുമാനമാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടാണ് യുവതിയെ അടിച്ചുകൊന്നത്. നിരവധി തവണയാണ് സ്റ്റമ്പ് കൊണ്ട് മകളെ അടിച്ചത്. 20കാരിയെ അച്ഛന്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സുനില്‍കുമാര്‍ രാജനെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week