KeralaNews

‘പേരിടല്‍ തല്ല്’ വീഡിയോക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്; കുഞ്ഞിന്റെ സ്വകാര്യത മാനിച്ചില്ലെന്ന് ആരോപണം

കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ടെന്നും ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

താനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ലെന്നും പിതാവ് വിശദീകരിച്ചു. എന്നാല്‍ വീഡിയോ വൈറലായതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം പുനലൂരിലാണ് കുഞ്ഞിന്റെ പേരിടലിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തത്. പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ തമ്മില്‍ വലിയ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ ആരോ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button