അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും, എന്നു ഞാന്‍ പ്രസ്താവിക്കുകയാണ്; വിമര്‍ശകരുടെ വായടപ്പിച്ച് സനുഷ

തന്റെ നൃത്ത പ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയിരിക്കുകയാണ് സനുഷ. വര്‍ഷങ്ങള്‍ക്കു മുന്‍പ് പൊതുവേദിയില്‍ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്ത വിഡിയോയ്ക്കു നേരെയാണ് ചിലര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയത്. ഈ വിഡിയോ തന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ നൃത്തത്തെ പരിഹസിച്ചവര്‍ക്ക് സനുഷ മറുപടി നല്‍കിയത്.

‘അപ്പോ ഇതും വശമുണ്ട്… ല്ലേ…. അതെ എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്. ”അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. ”അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും” എന്നു ഞാന്‍ പ്രസ്താവിക്കുകയാണ്’, വിഡിയോയ്ക്കൊപ്പം സനുഷ കുറിച്ചു.

ഇതുവരെയുള്ള തന്റെ ജീവിതയാത്രയില്‍ പിന്തുണയും പ്രചോദനവും നല്‍കി കൂടെ നിന്ന എല്ലാവരോടും സനു നന്ദിയും സ്നേഹവും അറിയിച്ചു. താരത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറല്‍ ആയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News