കണ്ണൂരില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. വിമാത്താവളത്തില്‍ നിന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഖത്തറില്‍ നിന്ന് കണ്ണൂരില്‍ എത്തിയപ്പോഴാണ് അറസ്റ്റ്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. ഇതിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു.

കഴിഞ്ഞ മാസം ശാരീരിക അസ്വസ്തകള്‍ പ്രകടിപ്പിച്ചപ്പോഴാണ് കുട്ടി ആറ് മാസം ഗര്‍ഭിണിയാണെന്ന് അറിയുന്നത്. മകളെ ഭീഷണിപ്പെടുത്തി കുറ്റം ബന്ധുവായ പത്താം ക്ലാസുകാരനില്‍ കെട്ടിവെക്കാനും പിതാവ് ശ്രമം നടത്തി.