25.5 C
Kottayam
Saturday, May 18, 2024

20 ദിവസം പ്രായമായ കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍

Must read

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കവിളാകുളത്തു 20 ദിവസം പ്രായമായ കുഞ്ഞിന്റെ അച്ഛനും അമ്മയും തൂങ്ങി മരിച്ച നിലയില്‍ . മണലുവിള വലിയവിള ഏദന്‍ നിവാസില്‍ വാടകക്ക് താമസിക്കുന്ന ഷിജു സ്റ്റീഫന്‍ (45), ഭാര്യ പ്രമീള (37) എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്റ്റീഫന്‍ ആറയൂര്‍ നിവാസിയും പ്രമീള മാറാടി സ്വദേശിയുമാണ്. വൈകീട്ട് അഞ്ചുമണിക്കാണ്  നാട്ടുകാര്‍ വിവരം അറിഞ്ഞത്.

ദമ്പതികള്‍ തൂങ്ങിമരിച്ച വീട്ടില്‍ ഇവരുടെ 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പൊലീസ് കണ്ടെത്തി. ആദ്യം നെയ്യാറ്റിന്‍കര ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലേക്കും മാറ്റി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് വീ​ട്ടി​ലെ ഒ​രു മു​റി​യി​ല്‍ ഇവരെ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ണ​ലു​വി​ള​യി​ല്‍ ഈ ​കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത് വാ​ട​ക​വീ​ട്ടി​ലാ​ണ്. ആ​റ​യൂ​ര്‍ സ്വ​ദേ​ശി​യാ​ണ് ഷൈ​ജു. പ്ര​മീ​ള മാ​റാ​ടി സ്വ​ദേ​ശി​നി​യാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ ചെ​ന്ന അയൽവാസിയാണ് വി​വ​രം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ ഷി​ബു​വി​നെ അ​റി​യി​ച്ചത്. തു​ട​ര്‍​ന്ന്, നെ​യ്യാ​റ്റി​ന്‍​ക​ര പൊലീ​സും സ്ഥ​ല​ത്തെ​ത്തി.കു​ഞ്ഞി​നെ ഷി​ബു, കൗ​ണ്‍​സി​ല​ര്‍ ഡി. ​സൗ​മ്യ എ​ന്നി​വ​രും വ​നി​താ പൊ​ലീ​സും ചേ​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു.

കു​ഞ്ഞി​നെ സ്വീ​ക​രി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളു​ടെ ബ​ന്ധു​ക്ക​ളാ​രും എ​ത്തി​യി​ല്ലെ​ന്ന് ഷി​ബു അ​റി​യി​ച്ചു. അ​ടു​ത്ത ദി​വ​സ​വും ആ​രും വ​രാ​ത്ത പ​ക്ഷം, കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലേ​യ്ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സ്റ്റീഫന്‍ ക്വാറി തൊഴിലാളിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week