33.4 C
Kottayam
Saturday, May 4, 2024

ശ്രദ്ധിയ്ക്കുക, മാർച്ചിൽ 13 ദിവസം ബാങ്കുകൾ പ്രവർത്തിയ്ക്കില്ല

Must read

മുംബൈ:റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank Of India) പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടിക പ്രകാരം 2022 മാര്‍ച്ചില്‍ 13 ദിവസം ബാങ്കുകള്‍ (Banks) പ്രവര്‍ത്തിക്കില്ല.

മാര്‍ച്ചില്‍ വരുന്ന ചില പ്രധാന ഉത്സവങ്ങള്‍ മഹാശിവരാത്രിയും ഹോളിയുമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ ഹോളി (Holi), 2022 മാര്‍ച്ച്‌ 18ന് ആണ്. രാജ്യത്തുടനീളമുള്ള ചില ബാങ്കുകള്‍ ഒഴികെയുള്ളവ അന്നേദിവസം പ്രവര്‍ത്തിക്കില്ല. മഹാശിവരാത്രി പ്രമാണിച്ച്‌ 2022 മാര്‍ച്ച്‌ 1 ന് പല സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയാണ്.

ആര്‍ബിഐ (RBI) പുറത്തിറക്കിയ പട്ടിക പ്രകാരമാണ് ബാങ്ക് അവധികള്‍ പ്രാബല്യത്തില്‍ വരുന്നത്. സെന്‍ട്രല്‍ ബാങ്കിന്റെ പട്ടിക പ്രകാരം ഈ മാസം ഏഴ് അവധി ദിനങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ളത് വാരാന്ത്യ അവധികളാണ്. മാസത്തിലെ എല്ലാ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും അവധി ദിനങ്ങളാണ്. എന്നാല്‍ എല്ലാ മാസവും ആദ്യത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ആര്‍ബിഐയുടെ അവധി ദിവസങ്ങളുടെ പട്ടിക മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയാണ് ഇവ.

ആര്‍ബിഐ അവധി ദിനങ്ങളെ ദേശീയ, പ്രാദേശിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ദേശീയ വിഭാഗത്തില്‍ വരുന്ന അവധി ദിവസങ്ങളില്‍ ഇന്ത്യയിലുടനീളമുള്ള എല്ലാ ബാങ്കുകളും അടയ്ക്കും. പ്രാദേശിക വിഭാഗത്തിലെ അവധി ദിവസങ്ങളില്‍, ചില സംസ്ഥാനങ്ങളിലെ ശാഖകള്‍ക്ക് മാത്രമായിരിക്കും അവധി.

2022 മാര്‍ച്ചിലെ ബാങ്ക് അവധി ദിനങ്ങള്‍

മാര്‍ച്ച്‌ 1 (ചൊവ്വ): മഹാശിവരാത്രി പ്രമാണിച്ച്‌ ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മാര്‍ച്ച്‌ 3 (വ്യാഴം): ഈ ദിവസം ലോസാര്‍ ആയതിനാല്‍ സിക്കിമില്‍ ബാങ്കുകള്‍ തുറക്കില്ല

മാര്‍ച്ച്‌ 4 (വെള്ളിയാഴ്ച): ചാപ്ചാര്‍ കുട്ട് കാരണം മിസോറാമില്‍ ബാങ്കുകള്‍ അടച്ചിടും.

മാര്‍ച്ച്‌ 17 (വ്യാഴം): ഹോളിക ദഹന്‍ ആഘോഷത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.

മാര്‍ച്ച്‌ 18 (വെള്ളി): ഹോളി പ്രമാണിച്ച്‌ കര്‍ണാടക, ഒറീസ്സ, തമിഴ്നാട്, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും.

മാര്‍ച്ച്‌ 19 (ശനി): ഹോളി/യോസാംഗ് പ്രമാണിച്ച്‌ ഒറീസ, മണിപ്പൂര്‍, ബിഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ അടച്ചിടും.

മാര്‍ച്ച്‌ 22 (ചൊവ്വ): ബീഹാര്‍ ദിവസ് പ്രമാണിച്ച്‌ ബീഹാറിലെ ബാങ്കുകള്‍ അടഞ്ഞുകിടക്കും.

ശനി, ഞായര്‍ അവധി ദിനങ്ങള്‍:

ഞായര്‍: മാര്‍ച്ച്‌ 6

രണ്ടാം ശനിയാഴ്ച: മാര്‍ച്ച്‌ 12

ഞായര്‍: മാര്‍ച്ച്‌ 13

ഞായര്‍: മാര്‍ച്ച്‌ 20

നാലാമത്തെ ശനിയാഴ്ച: മാര്‍ച്ച്‌ 26

ഞായര്‍: മാര്‍ച്ച്‌ 27

ബാങ്ക് ഉപഭോക്താക്കള്‍ ഈ അവധി ദിവസങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് അവധി ആണെങ്കിലപം ഈ ദിവസങ്ങളില്‍ എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week